ചാവക്കാട് നഗരസഭ തണ്ണീര്‍പന്തല്‍ ആരംഭിച്ചു

വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ചാവക്കാട് നഗരസഭ തണ്ണീര്‍പന്തല്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ദിലീപ് , നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഷമീര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT