ചാവക്കാട് നഗരസഭ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടത്തി

ചാവക്കാട് നഗരസഭാ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടന്നു. മണത്തലയില്‍ നിന്ന് ആരംഭിച്ച പ്രകടനം വര്‍ണ്ണാഭമായി. ചെങ്കൊടിയും ചുവപ്പ് ബലൂണുകളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ചാവക്കാട് മുനിസിപ്പല്‍ ചത്വരത്തില്‍ നടന്ന പൊതു സമ്മേളനം വടക്കാഞ്ചേരി എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.ഫിറോസ് പി തൈപറമ്പില്‍ അധ്യക്ഷനായി.എന്‍കെ അക്ബര്‍ എംഎല്‍എ, ഗീതഗോപി, ഷീജപ്രശാന്ത്, ആര്‍.ടി ഗഫൂര്‍, പികെ സൈതാലികുട്ടി, എ. സതീന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു മേഘ അയച്ചത്.

ADVERTISEMENT