നഗരസഭ ചെയര്‍പേഴ്‌സണ്‍ എ. എച്ച്. അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡെപ്യൂട്ടി തഹസില്‍ദാര്‍ ഫസൈല്‍ പി.വി., വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് , ലിഷാ മത്രംകോട്ട് , കെ. എച്ച്. സലാം സുബൂറ, കെ. പി. രഞ്ജിത്ത് കുമാര്‍ താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ പി പി റിഷ്മ എന്നിവര്‍ സംസാരിച്ചു. ചാവക്കാട് പോലീസ്, കോസ്റ്റല്‍ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നഗരസഭയെ ലഹരിമുക്തമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.



