കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവം ചീരംകുളം അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. ഉടുക്കുപാട്ടിന്റെയും താലമേന്തിയ മാളികപ്പുറങ്ങളും ഗജവീരന്മാരുടേയും അകമ്പടിയോടെ ചെമ്മണ്ണൂര്‍, ആനായ്ക്കല്‍ വഴി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ട് തട, കനലാട്ടം, തിരിയുഴിച്ചില്‍ എന്നീ ചടങ്ങുകളും നടന്നു. മരത്തംകോട് ജ്യോതിപ്രകാശ് സ്വാമിയുടെ മകന്‍ ജയദേവന്‍ സ്വാമിയും സംഘവും വിളക്കു പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ഉച്ചയ്ക്കും രാത്രിയിലും പ്രസാദ ഊട്ടും ഉണ്ടായി