ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി യജ്ഞവേദിയില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മാളിക ഹരിഗോവിന്ദന്‍ നമ്പൂതിരിയാണ് ഭാഗവത ആചാര്യന്‍. കാളക്കാട്ട് സാവിത്രി അന്തര്‍ജ്ജനം സഹആചാര്യയാകും. പുല്ലൂര്‍മന ഹരി നമ്പൂതിരി യജ്ഞവേദിയിലെ പൂജകള്‍ക്ക് കാര്‍മികനായി. രാവിലെ 6.30 മുതല്‍ വൈകീട്ട് 6.30 വരെ ഭാഗവത പാരായണം, പ്രഭാഷണം, തത്വവിചാരം എന്നിവയുണ്ടാകും. തുടര്‍ന്ന് കലാ-സാംസ്‌ക്കാരിക പരിപാടികളും നടക്കും. സപ്താഹത്തിന്റെ ഭാഗമായി യജ്ഞവേദിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാഗോപാല അര്‍ച്ചന, കുടുംബ ക്ഷേമത്തിനും സമൂഹ നന്മക്കും വേണ്ടി സര്‍വൈശ്വര്യ പൂജ എന്നിവയും നടത്തും. മേയ് 4ന് പ്രസാദ ഊട്ടോടെ സമാപിക്കും.

ADVERTISEMENT