ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെസ്സ് ടൂര്‍ണമെന്റ് നടത്തി

ഡി.വൈ.എഫ്.ഐ പുന്നയൂര്‍ക്കുളം വെസ്റ്റ്, ഈസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ തെക്കത്ത് കൃഷ്ണന്‍ സ്മാരക ചെസ്സ് ടൂര്‍ണമെന്റ് നടത്തി. പുന്നയൂര്‍ക്കുളം ഫോക്കസ് ചെസ്സ് അക്കാദമിയുമായി സഹകരിച്ച് നടത്തിയ മത്സരത്തില്‍ 150ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മീന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയംഗം എം.ബി സുജീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം. ചാവക്കാട് ഏരിയ കമ്മറ്റിയംഗം എ.ഡി.ധനീപ് മുഖ്യാഥിതി ആയി. ഫോക്കസ് ചെസ്സ് അക്കാദമി പരിശീലകന്‍ രമേഷ് എം.രാജന്‍ മത്സരം നിയന്ത്രിച്ചു.

ADVERTISEMENT