കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബാല കലോത്സവം നടന്നു. 2024- 25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ബാല കലോത്സവം സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ വിജയിച്ച കലാപ്രതിഭാ കള്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന് അധ്യക്ഷനായി. . ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ ബാലകലോത്സവത്തിന് നേതൃത്വം നല്കി.