കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലോത്സവം നടത്തി. പുന്നയൂര്‍ക്കുളം സംസ്‌കാര ജി.സി.സി യില്‍ വെച്ച് നടത്തിയ പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സുബിത അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടി പറമ്പില്‍ മുഖ്യാതിഥിയായിരുന്നു. കെ എസ് എസ് പി ജില്ല ജോയിന്റ് സെക്രട്ടറി സോമന്‍ മാസ്റ്റര്‍ ശാസ്ത്ര ക്ലാസ് നയിച്ചു. സിനിമ നാടകനടന്‍ അഖിലേഷ് തയ്യൂര്‍ ശാസ്ത്രനാടക അവതരണം നടത്തി. പരിഷത്ത് പ്രവര്‍ത്തകര്‍ എ ശ്രീകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ബാലവേദി യൂണിറ്റ് സെക്രട്ടറി എം ശ്രീനിവാസന്‍ സ്വാഗതവും കണ്‍വീനര്‍ ദിനേഷന്‍ മേനോത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കമല സുരയ്യ സ്മാരക മന്ദിരം സന്ദര്‍ശിക്കുകയും നിര്‍മ്മാത്തളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.