ചിന്മയാനന്ദ സ്വാമിയുടെ 109-ാമത്‌ ജയന്തി ആചരിച്ചു

ഗുരുവായൂര്‍ ചിന്മയ മിഷന്റെ നേതൃത്വത്തില്‍ ചിന്മയാനന്ദ സ്വാമിയുടെ 109-മത് ജയന്തി ഗുരുവായൂര്‍ വടക്കേ നടയില്‍ മഞ്ചിറ റോഡിലുള്ള താളം അപ്പാര്‍ട്‌മെന്റ്‌സില്‍ ചിന്മയ മിഷന്‍ പ്രസിഡന്റ് പ്രൊഫ. എന്‍. വിജയന്‍ മേനോന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സുരേഷ് നായര്‍ ഗുരുദേവ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന ഗുരു പാദുക പൂജ, ഗീത പാരായണം എന്നിവക്ക് എം.ഹേമ ടീച്ചര്‍, രാധ വി.മേനോന്‍, വിലാസിനി അമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT