ചിറളയം സീനിയര്‍ സിറ്റിസണ്‍ ക്ലബ് അംഗങ്ങള്‍ ആര്യലോക് ഹാപ്പിനെസ്സ് സെന്ററിലെത്തി

അവയവദാതാക്കളെ നേരില്‍ കാണാനായി ചിറളയം സീനിയര്‍ സിറ്റിസണ്‍ ക്ലബ് അംഗങ്ങള്‍ വാര്‍ദ്ധക്യം മറന്ന് ആര്യലോക് ഹാപ്പിനെസ്സ് സെന്ററിലെത്തി. കുന്നംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലബ് അംഗങ്ങള്‍ വാഹനയോഗ്യമല്ലാത്ത പാതകളും അതിജീവിച്ച് കലശമലയിലെ സന്നിധിയില്‍ സമയം ചിലവഴിച്ചു. നിര്‍ധനര്‍ക്കായി വൃക്കദാനം നല്‍കി കലശമല ആര്യലോക് ആശ്രമത്തില്‍ കഴിയുന്ന മൂന്ന് അവയവദാതാക്കളെ നേരില്‍ കാണുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. ആശ്രമ മഠാധിപതി ആര്യമഹര്‍ഷി,കരീം പന്നിത്തടം , ആര്യനാമിക, ചേറുമാസ്റ്റര്‍, മേരികുരിയന്‍, ലളിതകുമാരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT