സ്വകാര്യ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് പരിക്ക്

കുന്നംകുളം തെക്കെപ്പുറത്ത് സ്വകാര്യ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്കു പരിക്ക്. തിങ്കളാഴ്ച്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കുന്നംകുളം – കുണ്ടുകടവ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുബൈദ ബസ്സും അഞ്ഞൂര്‍ ഭാഗത്തു നിന്നുവരുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ മധ്യവയസ്‌ക്കനും യുവതിക്കും പരിക്കേറ്റു. ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT