കുന്നംകുളം ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ എല്‍.പി. സ്കൂളിന്റെ 123-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ ദിനം ‘ കലയോളം 2k 25’ വര്‍ണ്ണാഭമായി. അഞ്ഞൂര് ഭാഗ്യലഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭ ചെയര്‍ പേഴസണ്‍ സീതാ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗീതാ ശശി അധ്യഷയായി. അധ്യാപിക ജോമോള്‍ സി ജോയ് റിപ്പോര്‍ട്ട് വായിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷെബീര്‍ പി.കെ സ്കൂള്‍ മാഗസിന്റെ പ്രകാശനം നിര്‍വഹിച്ചു. പീറ്റര്‍ സ്മാരക മലയാള പ്രതിഭ പുരസ്കാരം സമര്‍പ്പണം, വര്‍ണ്ണ ചിറകുകള് ഒന്നാം ക്ലാസ് കുട്ടികളുടെ മാഗസിന് പ്രകാശനം എന്നിവ നടത്തി. ഉപജില്ല ഓഫീസര്‍ എ. മൊയ്തീന് , സ്കൂള്‍ മാനേജര്‍ ടി.സി.ശാന്ത , മാനേജ്മെന്റ് അംഗം പി.ജി. ലില്ലി , പി ടി എ പ്രസിഡന്റ് രാഖി രാജു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
Home Bureaus Kunnamkulam ചിറ്റഞ്ഞൂര്‍ ഇമ്മാനുവേല്‍ എല്‍.പി. സ്കൂളിന്റെ 123-ാം വാര്‍ഷികാഘോഷം വര്‍ണാഭമായി