എളവള്ളി ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഹബ്ബായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം

 

എളവള്ളി ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഹബ്ബായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സി.പി.ഐ.എം ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പഞ്ചായത്തിലെ പോത്തന്‍കുന്ന്, മണച്ചാല്‍ തടാകം , വാകപുഴ, കെ എല്‍ ഡി സി കനാല്‍, കോഴിത്തോട്, ചേലൂര്‍കുന്ന്, ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങള്‍, നെല്‍വയലുകള്‍ എന്നീ ടൂറിസം അനന്തസാധ്യതയുള്ള പ്രദേശങ്ങളെ ബന്ധപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് എളവള്ളി ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഹബ്ബായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് ചിറ്റാട്ടുകര ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സീതാറാം യെച്ചൂരി നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു മണലൂര്‍ ഏരിയ സെക്രട്ടറി സി.കെ വിജയന്‍. വി എന്‍ സുര്‍ജിത്ത്, എ.കെ ഹുസൈന്‍, പി.എ രമേശന്‍, പി.ജി സുബിദാസ് ആഷിക്ക് വലിയകത്ത്, ജിയോ ഫോക്‌സ് എന്നിവര്‍ സംസാരിച്ചു 15 അംഗ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ബി.ആര്‍ സന്തോഷിനെ സമ്മേളനം ഐക്യ കണ്‌ഠേനെ തെരെഞെടുത്തു.സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ നഗര്‍ ചിറ്റാട്ടുകരയില്‍ നടക്കും

ADVERTISEMENT
Malaya Image 1

Post 3 Image