സി എച്ച് എം കുഴിങ്ങരയുടെ പുതിയ ഓഫീസ് ഉഉദ്ഘാടനവും ഇശല്‍ മശ്ഹൂര്‍ മ്യൂസിക് സന്ധ്യയും സംഘടിപ്പിച്ചു. ഓഫീസ് പരിസരത്ത് വെച്ച് നടത്തിയ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അനസ് മച്ചിങ്ങള്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് മുഖ്യാതിഥിയായി. സെക്രട്ടറി ശംസുദ്ധീന്‍ കുന്നംബത്ത് , ഉസ്മാന്‍ എടയൂര്‍, കെ ഷെബീര്‍, അഷ്‌കര്‍ കുഴിങ്ങര, എം സി ഷറഫു, കെ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. ഉത്ഘാടനത്തിന് മുന്നോടിയായി നാസിക് ഡോളിന്റെ അകമ്പടിയോട് കൂടി വിളമ്പര റാലിയും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇശല്‍ മശ്ഹൂര്‍ മ്യൂസിക് ബാന്റ് ഒരുക്കിയ മുട്ടിപ്പാട്ടും ഉണ്ടായിരുന്നു.