ചൂണ്ടലില്‍ നിയന്ത്രണം വിട്ട ബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി യാത്രികര്‍ക്ക് പരിക്ക്. കുന്നംകുളം എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് സമീപം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന വിനായക എന്ന പേരുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിലെ യാത്രികരായ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ യാത്രികനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു യാത്രികരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.