ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളിന്റെ 131-ാം വാര്‍ഷികം ആഘോഷിച്ചു

ചൂണ്ടല്‍ ഗവ.യു.പി. സ്‌കൂളിന്റെ 131-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും നടന്നു. അധ്യാപകരും, വിദ്യാര്‍ത്ഥികളും തമ്മിലുള്ള മഹത്തരമായ ബന്ധത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച വാര്‍ഷികം ഗുരുചരണം എന്ന പേരിലാണ് സംഘടിപ്പിച്ചത്.  സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍, ടെലവിഷന്‍ അവതാരകയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്‌കൃത വിഭാഗം മേധാവിയുമായ ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

ADVERTISEMENT