എസ്ഡിപിഐയുടെ പിന്തുണയില്‍ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്‌

ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ എ എം നിധീഷ്. രണ്ട് എസ്ഡിപിഐ അംഗങ്ങള്‍ നിരുപാധികം പിന്തുണച്ചതോടെയാണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടിയത്. ആകെ 14 അംഗങ്ങളില്‍ എല്‍ഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും എസ്ഡിപിഐ 2 ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.ചൊവ്വന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ ഒരു ടേമില്‍ 4 വര്‍ഷം മാത്രമാണ് യു ഡി എഫ് ഭരിച്ചിട്ടുള്ളത്. ബാക്കിയെല്ലാം എൽ ഡി എഫ് ആയിരുന്നു.

ADVERTISEMENT