യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവലോകം വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചു. വിഭൂതി തിരുനാള്‍ ആചരിച്ചുകൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വിഭൂതിയിലൂടെ നോമ്പാചരണത്തിന് തുടക്കമിട്ടു.
മത്സ്യമാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും.



