പെസഹ ആചരണത്തിനും കുരിശ് മരണത്തിനും ശേഷം പ്രത്യാശയുടെ ഉയിര്‍പ്പുതിരുന്നാളിന് ഒരുങ്ങി ക്രൈസ്തവ വിശ്വാസികള്‍. അമ്പത് ദിവസം നീണ്ട വലിയ നോമ്പാചരണത്തിന് ശനിയാഴ്ച്ച അര്‍ധരാത്രി നടക്കുന്ന തിരുകര്‍മങ്ങളോടെ സമാപനമാകും. മാനവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി സ്വയംബലിയായ ദൈവപുത്രന്റെ ഉത്ഥാനത്തിന് മുന്നോടിയായി ശനിയാഴ്ച്ച ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കാല്‍വരിയിലെ കുരിശില്‍ മരിച്ച ക്രിസ്തു മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റതിന്റെ പ്രത്യാശയുടെ സന്ദേശവുമാണ് ഓരോ ഈസ്റ്റര്‍ കാലവും.