26.8 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk മണലൂരിന് കൈ കൊടുക്കാന്‍ താമസം മാറ്റി ടി.എന്‍.പ്രതാപന്‍

മണലൂരിന് കൈ കൊടുക്കാന്‍ താമസം മാറ്റി ടി.എന്‍.പ്രതാപന്‍

മണലൂരിന് കൈ കൊടുക്കാന്‍ താമസം മാറ്റി ടി.എന്‍.പ്രതാപന്‍. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ടി.എന്‍.പ്രതാപന്‍ മണ്ഡലത്തിലെ ചിറ്റാട്ടുകരയിലേക്ക് താമസം മാറ്റിയത്. ചിറ്റാട്ടുകരയില്‍ വാടകക്ക് വീടെടുത്താണ് താമസം ആരംഭിച്ചിട്ടുള്ളത്. ഗൃഹപ്രവേശന കര്‍മ്മങ്ങള്‍ക്ക് ചിറ്റാട്ടുകര പള്ളി വികാരി ഫാ. ജയിംസ് വടുക്കൂട്ട്, കടവല്ലൂര്‍ ബദ്രിയ ജുമ മസ്ജിദ് ഖത്തീബ് പി.കെ ഇബ്രാഹിം മുസ്ലിയാര്‍, എളവള്ളികാവ് ചൊവ്വ ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി
തൂവാരെ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ത്ഥനയോടെയാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത്.

മണലൂര്‍ മണ്ഡലത്തില്‍ പ്രതാപന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ മണലൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും അവര്‍ക്ക് വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!