ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിച്ചു

ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹാ വ്യാഴം ആചരിച്ചു.
പെസഹാ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ ദിവ്യബലിയും അനുബന്ധ ചടങ്ങുകളും നടന്നു. അന്ത്യ അത്താഴത്തിന് മുന്‍പായി, ക്രിസ്തു തന്റെ ശിഷ്യന്‍മാരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മയില്‍
ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടന്നു. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുന്‍പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്‍കി യേശു വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് പെസഹാ. വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പും വിശ്വാസികള്‍ പ്രാര്‍ത്ഥന പൂര്‍വ്വം സ്മരിക്കും.

ADVERTISEMENT