32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk വികസന രേഖയുടെ പ്രകാശനം നടന്നു

വികസന രേഖയുടെ പ്രകാശനം നടന്നു

45

കഴിഞ്ഞ 5 വര്‍ഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച് എല്‍ഡിഎഫ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശനം നടന്നു. വെങ്കിടങ്ങ് തൊയക്കാവ് വാട്ടര്‍ ടാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തിന് ആദ്യ പ്രതി നല്‍കി കൊണ്ട് മുരളി പെരുനെല്ലി എംഎല്‍എ വികസന രേഖയുടെ പ്രകാശനം നിര്‍വ്വഹിച്ചു.

എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വി ആര്‍ മനോജ് അധ്യക്ഷനായി. കണ്‍വീനര്‍ ടി വി ഹരിദാസന്‍, സിപിഎം മണലൂര്‍ ഏരിയ സെക്രട്ടറി പി എ രമേശന്‍, വി എന്‍ സുര്‍ജിത്ത്, പി ജി സുബിദാസ്, കെ എ ബാലകൃഷ്ണന്‍, സി ആര്‍ ദിലീപ്, ഷീജ രാജീവ്, കെ കെ ബാബു എന്നിവര്‍ സംസാരിച്ചു. 1500 ലേറെ കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ADVERTISEMENT
error: Content is protected !!