ചാലിശേരി സി.എസ്. ഐ സെന്റ് ലൂക്ക്‌സ് പള്ളിയിലെ ക്രിസ്മസ് കരോള്‍ ഈവ് 2024 സംഗീതസന്ധ്യ ശ്രുതിമധുരമായി. ഞായറാഴ്ച വൈകിട്ട് നടന്ന കരോള്‍ ഈവ് ഫാ. ഷിനു അബ്രഹാം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. കെ.സി. ജോണ്‍ അധ്യഷനായി. ചാലിശേരി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെന്റ് ഔഗേന്‍സ് പള്ളി, സി.എസ്.ഐ സെന്റ് ലൂക്ക്‌സ് പള്ളി, കല്ലുപുറം സെന്റ് ജോര്‍ജ് പള്ളി , ഷൊര്‍ണ്ണൂര്‍ സി എസ് ഐ പള്ളി , മലബാര്‍ ക്രിസ്ത്യന്‍ ഹാര്‍മണി എറണാകുളം എന്നി ടീമുകളുടെ കരോള്‍ ഗാനങ്ങള്‍ ഉണ്ടായി. ബൈബിള്‍ ക്വിസ് മല്‍സരം , ക്രിസ്മസ് കേക്ക് , സമ്മാന വിതരണം എന്നിവയും നടന്നു. ക്രിസ്മസ് പാപ്പ എല്ലാവര്‍ക്കും മധുരവും നല്‍കി. രാവിലെ പള്ളിയില്‍ ആരാധനക്ക് ശേഷം കൊയത്തുല്‍സവത്തിന്റെ ഭാഗമായി ആദ്യ ഫല ശേഖരം ലേലം വിളിയും ഉണ്ടായി. കരോള്‍ ഈവിന് വികാരി ഫാ.കെ സി ജോണ്‍ കണ്‍വീനര്‍മാരായ റോഷിത് തമ്പി , സനല്‍ എം ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയര്‍ അംഗങ്ങളും , പള്ളി ഭരണസമിതിയും നേതൃത്വം നല്‍കി.
Home Bureaus Perumpilavu ചാലിശേരി സി.എസ്.ഐ സെന്റ് ലൂക്ക്‌സ് പള്ളിയിലെ ക്രിസ്മസ് കരോള്‍ ഈവ് 2024 സംഗീതസന്ധ്യ ശ്രുതിമധുരമായി