കുന്നംകുളം പ്രസ്‌ക്ലബ്ബില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിരമിച്ച ജനയുഗം ലേഖകന്‍ കെ.എ.വാസു മാസ്റ്റര്‍ക്ക് യാത്രയയപ്പും നടത്തി. പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും ഓര്‍ത്തഡോക്സ് സഭയിലെ വൈദികനുമായ ഫാ. വര്‍ഗ്ഗീസ് ലാല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ അധ്യക്ഷനായി. ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി ക്രിസ്തുമസ് സന്ദേശം നല്‍കി. തുടര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ബഥനി മാനേജ്മെന്റ് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് കേക്ക് വിതരണം ചെയ്തു.
മാധ്യമ പ്രവര്‍ത്തനത്തില്‍ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച് വന്നിരുന്ന ജനയുഗം ലേഖകന്‍ കെ.എ.വാസു മാസ്റ്റര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ വാസു മാസ്റ്ററെ പൊന്നാട അണിയിച്ചു ഉപഹാരം സമ്മാനിച്ചു. മുന്‍ ഭാരവാഹികളായ സി.എഫ്. ബെന്നി സി.ഗിരീഷ് കുമാര്‍, മഹേഷ് തിരുത്തിക്കാട് ജയപ്രകാശ് ഇലവന്ത്ര രവീന്ദ്രനാഥ് കൂനത്ത് എന്നിവര്‍ സംസാരിച്ചു. വാസു മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി എം.എം. അജ്മല്‍ സ്വാഗതവും ട്രഷറര്‍ മുകേഷ് കൊങ്ങണൂര്‍ നന്ദിയും പറഞ്ഞു.