ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഡിപോള്‍ ആശ്രമം സുപ്പീരിയര്‍ ഫാ. വര്‍ഗീസ് തിരുത്തിച്ചിറ ക്രിസ്തുമസ് ആഘോഷം തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് കെ.ആര്‍ ജിന്‍സന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക സിസ്റ്റര്‍ മരിയ ഗ്രെയ്‌സ് എ.എ ബേബി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.