മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു

മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മറ്റം സെന്റ് തോമസ് ഫൊറാന വികാരി ഫാ. ഡോ. ഷാജു ഊക്കന്‍ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റര്‍ അഞ്ജലി അരിമ്പൂര്‍ സന്ദേശം നല്‍കി. പിടിഎ പ്രസിഡണ്ട് ഷിന്റോ, അസംപഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിജില്‍ ജീസ് എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിലെ കുരുന്നുകള്‍ അവതരിപ്പിച്ച ലൈവ് ക്രിബ് ആകര്‍ഷകമായി.
കരോള്‍ ഗാനം, പാപ്പാ ഡാന്‍സ്, കാര്‍ഡ് നിര്‍മ്മാണം, നക്ഷത്ര നിര്‍മ്മാണം, തുടങ്ങിയ പരിപാടികള്‍ നടന്നു. കേക്ക് നിര്‍മിച്ചു കൊണ്ടുവന്ന അമ്മമാര്‍ക്കും, ഏറ്റവും മികച്ച ക്രിസ്തുമസ് പപ്പായ്ക്കും, കാര്‍ഡ് നിര്‍മാണ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷങ്ങള്‍ക്ക് സിസ്റ്റര്‍ ട്രീസ ജീസ്, ഫെമി ടീച്ചര്‍, സനിയ ടീച്ചര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ നിസ്മി ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT