കുന്നംകുളം പ്രസ് ക്ലബ്ബ് നേതൃത്വത്തില്‍ ക്രിസ്സ്മസ്സ്-പുതുവത്സരാഘോഷങ്ങള്‍ നടന്നു

കുന്നംകുളം പ്രസ് ക്ലബ്ബ് നേതൃത്വത്തില്‍ ക്രിസ്സ്മസ്സ്-പുതുവത്സരാഘോഷങ്ങള്‍ നടന്നു. ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒഐസി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡണ്ട് ജിജോ താരകന്‍ അധ്യക്ഷത വഹിച്ചു. ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ യാക്കോബ് ഒഐസി ക്രിസ്തുമസ് സന്ദേശം നല്‍കി. പ്രസ് ക്ലബ് സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍ സ്വാഗതവും ട്രഷറര്‍ ടോണി പി.എസ്. നന്ദിയും പറഞ്ഞു.
പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര , ജോയിന്റ് സെക്രട്ടറി അഖില്‍ രാമപുരം, നിര്‍വാഹക സമിതി അംഗങ്ങളായ സുധീഷ് മേക്കാട്ടില്‍, ജോസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT