മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി. ഞായറാഴ്ച്ച ദിവ്യബലിയ്ക്കു ശേഷം നവ വൈദികന്‍ ഫാ.ജിനില്‍ കൂത്തൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാ.ഡോ.ഷാജു ഊക്കന്‍, സഹവികാരി ഫാ.ജോയല്‍ ചിറമ്മല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ജനുവരി 11,12 തീയതികളിലാണ് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ തിരുനാള്‍ ആഘോഷിക്കുന്നത്.

ADVERTISEMENT