24.3 C
Kunnamkulam
Tuesday, August 11, 2026
Home CCTV Desk വിജയം ആഘോഷിച്ച് ചലച്ചിത്ര താരം മീനരാജ് പള്ളുരുത്തി

വിജയം ആഘോഷിച്ച് ചലച്ചിത്ര താരം മീനരാജ് പള്ളുരുത്തി

27

ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച മീനരാജ്, തിയ്യറ്റര്‍ വില്ലേജിന്റെ നാടകങ്ങളില്‍ പ്രധാന വേഷം അഭിനയിക്കുന്ന നടനാണ്. നമ്പീശന്‍പടി ബി സിനിമാസില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് താരം ഞമനേംങ്ങാട് തിയ്യേറ്റര്‍ വില്ലേജ് അംഗങ്ങള്‍ക്കൊപ്പം സിനിമയുടെ വിജയം ആഘോഷിച്ചത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ഫാലിമി എന്ന സിനിമയിലൂടെ കുസൃതികളുള്ള അപ്പൂപ്പനായി വന്ന് പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ മീനരാജ് ഇതിനകം പത്തോളം സിനിമകളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അതിരടി എന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരോടൊപ്പമാണ് മീനരാജ് അഭിനയിച്ചിരിക്കുന്നത്. ടൊവിനോ തോമസ് അവതരിപ്പിച്ച ഗുണ്ടയായ തോട്ടകുട്ടന്റെ വലം കയ്യായ മന്‍മഥന്‍ എന്ന കഥാപാത്രമായാണ് മീനരാജ് തകര്‍ത്താടിയത്.

ADVERTISEMENT
error: Content is protected !!