സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഏപ്രില്‍ 28, 29 തീയതികളില്‍ നടക്കും

ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഏപ്രില്‍ 28,29 തിയ്യതികളില്‍ ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ വിജയകമരായ നടത്തിപ്പിനായ് സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗം കെ.എഫ്. ഡേവിസ് ഉദ്ഘാടനം ചെയ്തു. ലോട്ടറി ഏജന്റസ ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.കെ പുഷ്പാകരന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി.ബി .സുബൈര്‍, സംസ്ഥാന പ്രസിഡണ്ട് പി.ആര്‍. ജയപ്രകാശ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സി. സുമേഷ്, സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസ് , ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.എം അശറഫ്, സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്ടറി എ.എസ് മനോജ് . എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT