ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയുടെ ഭാഗമായി വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ജീവനക്കാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി ബോധവല്‍ക്കരണ ക്ലാസും എന്റോള്‍മെന്റ് ക്യാമ്പും സംഘടിപ്പിച്ചു..
ചാവക്കാട് വ്യാപാര ഭവന്‍ ഹാളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഹമീദ് ഉത്ഘാടനം ചെയ്തു.കെ.വി.വി.ഇ.എസ്. ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ. സേതുമാധവന്‍, കുന്നംകുളം-ചാവക്കാട്
അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ വി. കെ റഫീഖ് , വടക്കാഞ്ചേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ യു.വി.സുമിത്ത്, കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ സീത ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ .വി.വി.ഇ.എസ്. ജില്ല കമ്മിറ്റിയുടെ ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ മരണപ്പെട്ട സുകുമാരന്റെ കുടുംബത്തിനും ചികിത്സ ധനസഹായം റുക്കിയ, സജീവന്‍ എന്നിവര്‍ക്കും ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കുന്ന ചികിത്സ ധന സഹായം പി.ബി ഹംസക്കും പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ് കൈമാറി. വൈസ് പ്രസിഡന്റ്മാരായ കെ.എന്‍ സുധീര്‍, സി.റ്റി തമ്പി, സെക്രട്ടറി മാരായ പി.എം. അബ്ദുല്‍ ജാഫര്‍, പി.എസ് അക്ബര്‍, എ.എസ് രാജന്‍ എന്നിവര്‍ സംസാരിച്ചു.