പുന്നയൂരില്‍ ‘വലിച്ചെറിയല്‍ വിരുദ്ധ വാരാചരണ’ത്തിന് തുടക്കം

പുന്നയൂര്‍ പഞ്ചായത്ത് തലത്തില്‍ മാലിന്യമുക്തം വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന് തുടക്കമായി. മന്ദലാംകുന്ന് ബീച്ചില്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഐആര്‍ടിസി കോഡിനേറ്റര്‍ ആരിഫ സ്വാഗതവും ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജി നന്ദിയും പറഞ്ഞു.

ADVERTISEMENT