മമ്മിയൂര്‍ നാരായണംകുളങ്ങര മകരപത്ത് ഉത്സവത്തിന് ശേഷം പരിസര ശുചീകരണം നടത്തി, നഗരസഭ കൗണ്‍സിലറും ജീവനക്കാരും. പിന്തുണയുമായി സി.പി.ഐ.എം. പ്രവര്‍ത്തകരും സൗഹൃദ ക്ലബ് അംഗങ്ങളും. കഴിഞ്ഞ് ദിവസം നടന്ന നാരായണംകുളങ്ങര മകരപ്പത്ത് മഹോത്സവത്തിന്റെ ഭാഗമായി, റോഡും പരിസരവും പേപ്പറും പ്ലാസ്റ്റിക് കുപ്പികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. നഗരസഭ ഏട്ടാം വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍, ചാവക്കാട് നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് മാലിന്യനീക്കം നടത്തി പരിസരം വൃത്തിയാക്കി. ഇവര്‍ക്ക് പിന്തുണയുമായിമേഖലയിലെ സി.പി.ഐ.എം പ്രവര്ത്തകന് അനില്‍കുമാര്‍, സൗഹൃദ ക്ലബ് അംഗങ്ങളായ സി.സി. ലാസര്‍, പി.വി.ജെയസന്, ദിലീപ് കുമാര്‍ , ഹരീഷ് കുമാര്‍,മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ ശിവപ്രസാദ് , ബസന്ത് എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി.



