ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. അവിയൂര്‍ ഗവണ്‍മെന്റ് സ്‌കൂളിന് മുന്‍വശത്ത് നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി കുട്ടാടന്‍ പാടം ഓപ്പണ്‍ ജിം പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ ബോട്ടില്‍ ബൂത്ത്, ഓട്ടോറിക്ഷയില്‍ മാലിന്യമുക്ത അവബോധന സ്റ്റിക്കര്‍ പതിപ്പിക്കല്‍ എന്നിവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ വി ഷീജ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷൈബ, റസീന, ബാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ ജിസ്‌ന, കില ആര്‍ പി ഇക്ബാല്‍ മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

ADVERTISEMENT