ഗവ: ബ്ലൈന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി സമ്മാനിച്ചു

കുന്നംകുളം വൈസ് മെന്‍ ഇന്റര്‍നാഷണല്‍ റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളം ഗവ. ബ്ലൈന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി സമ്മാനിച്ചു. വൈസ് വുമണ്‍ ഡി ജി ബിന്ദു അപ്പുമോന്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികള്‍ക്ക് ഓണക്കോടികള്‍ വാങ്ങിക്കാനുള്ള തുക അംഗങ്ങള്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക കൗസിയക്ക് കൈമാറി. കുന്നംകുളം റോയല്‍സ് പ്രസിഡന്റ് വൈ.എം ബെന്‍സണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എന്‍. ലത, വൈസ്മാന്‍ റോയല്‍സ് സെക്രട്ടറി സി.എസ് ജീസണ്‍, വൈസ് മാന്‍മാരായ അജിത്ത് എം ചീരന്‍, ജെറി ആല്‍ബര്‍ട്ട്, ബിനോയ്, ട്രഷറര്‍ സക്കറിയ ചീരന്‍ എന്നിവരും പങ്കെടുത്തു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

ADVERTISEMENT