വാഹനാപകടത്തെ തുടര്‍ന്ന് സിഎന്‍ജി ഓട്ടോറിക്ഷയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു; പരിഭ്രാന്തി

കടങ്ങോട് മുക്കിലപീടികയ്ക്ക് സമീപം സിഎന്‍ജി ഓട്ടോറിക്ഷയില്‍ ഗുഡ്‌സ് വാഹനമിടിച്ച് അപകടം. ഓട്ടോറിക്ഷയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി ഗ്യാസ് ചോര്‍ച്ച തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെ മുക്കിലപീടിക കയറ്റത്തിലാണ് അപകടമുണ്ടായത്. പഴഞ്ഞി അയിനൂരില്‍ നിന്ന് എരുമപ്പെട്ടിയിലേക്ക് വരുകയായിരുന്ന സി.എന്‍.ജി ഓട്ടോറിക്ഷയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ അയിനൂര്‍ കിഴക്കൂട്ട് വീട്ടില്‍ ജയനെ(49) എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT