കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേച്ചേരി മേഖല സമ്മേളനത്തിന് തുടക്കമായി. പുറ്റേക്കര ആലപ്പാട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേഖല സമ്മേളനം സി.ഒ. എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള വിഷന്‍ ന്യൂസ് മാനേജിങ്ങ് ഡയറക്ടറുമായ പ്രജീഷ് അച്ചാണ്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പോള്‍ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.ആര്‍. റെജി , മേഖല പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അവതരണം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.വി.രാജന്‍ നിര്‍വ്വഹിക്കും. മേഖല ട്രഷറര്‍ വി.കെ. പ്രമോദ് കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള വിഷന്‍, സിസിടിവി, നയന്‍ വിഷന്‍ ചാനലുകളുടെയും കെ.സി സി.എല്‍. സിഡ്‌കോ തുടങ്ങിയ സംരംഭങ്ങളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.



