തീരദേശ മാനസികാരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

 

വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തീരദേശ മാനസികാരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.തൃശ്ശൂര്‍ ജില്ലാ മാനസിക ആശുപത്രിയുടെ സഹകരണത്തോടെ എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് മാനസിക ആരോഗ്യ ക്ലിനിക്. ജില്ലാ മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീല്‍ എന്‍ എം കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൈക്യാട്രിസ്റ്റ് ഡോക്ടര്‍ ആശ പാര്‍വതി നേതൃത്വം നല്‍കി. വടക്കേക്കാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഇരുപതോളം പേര്‍ പങ്കെടുത്തു. സൂപ്രണ്ട് ഡോക്ടര്‍ ടി ജി നിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സുജിത്ത് ,പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ സിന്ധു സുദര്‍ശനന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാരായ സൂര്യത്ത്, ബീവി, ജെ പി എച്ച് ഐ മാരായ ഹമീമ , അജിത ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പപങ്കെടുത്തു.

 

ADVERTISEMENT