കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

(ഇന്‍സെറ്റില്‍ മരിച്ച നിധിന്‍)

ചങ്ങരംകുളം നന്നംമുക്കില്‍ വാഹനാപകടം; പഴഞ്ഞി എം.ഡി കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോലളമ്പ് കിഴക്കേ വട്ടപ്പറമ്പില്‍ നന്ദന്റെ മകന്‍ നിധിന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മൂക്കുതല സ്വദേശി ആദിത്യനെ ഗുരുതരപരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് 9.30 ഓടെ നന്നംമുക്ക് പൂച്ചപ്പടിയിലാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് നന്നംമുക്ക് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറിക്ക് പുറകില്‍ വന്ന സ്‌കൂട്ടര്‍ മണ്‍കൂനയില്‍ തട്ടി ടോറസ് ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരിച്ച നിധിന്റെ തലയിലൂടെ ടോറസ് ലോറിയുടെ പുറകിലെ ടയര്‍ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ നിധിന്‍ മരിച്ചിരുന്നു. പഴഞ്ഞി എംഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

 

ADVERTISEMENT