പുഴയില്‍ നീന്താനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുഴയില്‍ നീന്താനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. തൃത്താല പരുതൂര്‍ മുടപ്പക്കാട് സ്വദേശി തോട്ടത്തില്‍ നാസറിന്റെ മകന്‍ അന്‍ഷാദ് (18) ആണ് മരിച്ചത്. വീടിന് സമീപത്തെ ഭാരതപ്പുഴയിലെ മരുതിങ്ങല്‍ കടവില്‍ വച്ചായിരുന്നു അപകടം. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിലെത്തിയ അന്‍ഷാദ് വെള്ളത്തില്‍ നീന്താനിറങ്ങുകയായിരുന്നു. നീന്തലിനിടെ കൈ കുഴഞ്ഞതോടെ പുഴയില്‍ മുങ്ങിത്താഴ്ന്നു. ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും വെള്ളത്തിനടിയില്‍ നിന്നും അന്‍ഷാദിനെ കണ്ടെത്താനിയില്ല. തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്ദരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ നാലരയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT