കോമേറ്റ്‌സ് സര്‍ക്കിള്‍ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ തലത്തില്‍ നടത്തുന്ന 25 മത് കലാമത്സരങ്ങള്‍ ‘കിഡ്‌സ് ഫെസ്റ്റ്’ കുന്നംകുളത്ത് നടന്നു.
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാല് വേദികളിലായി അരങ്ങേറിയ ഫെസ്റ്റില്‍ ജില്ലയിലെ വിവിധ
സ്‌കൂളുകളില്‍ നിന്നായി 22 ഓളം മത്സരഇനങ്ങളില്‍ നാനൂറോളം വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു. കെജി വിഭാഗത്തില്‍ ബ്‌ളൂമിംഗ് ബഡ്സ് ബെഥാനിയ ഓവര്‍ഓള്‍ ട്രോഫി കരസ്ഥമാക്കി. എല്‍ പി വിഭാഗം ഓവര്‍ ഓള്‍ ട്രോഫി ചിറ്റിലപ്പിള്ളി ഐഇഎസ് പബ്ലിക് സ്‌കൂളും, ബ്‌ളൂമിംഗ് ബഡ്സ് ബെതാനിയയും ഒരേ പോയിന്റ് നേടി കരസ്ഥമാക്കി. പ്രസിഡന്റ് സാം സി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ബ്രഹ്‌മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.പി.സാക്‌സണ്‍ മുഖ്യാതിഥിയായി. സെക്രട്ടറി ജോബ് പി. തോലത്ത്, ലേഡി കോമേറ്റ്‌സ് വിങ് പ്രസിഡന്റ് ശ്യാമിലി കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ അഡ്വ ജോഫി ജോര്‍ജ് സ്വാഗതവും പി.ജി. ബിജു നന്ദിയും പറഞ്ഞു.



