ആര്‍ത്താറ്റ് പള്ളി സെമിത്തേരിയില്‍ രക്തസാക്ഷികളുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

കുന്നംകുളത്ത് ഐ എന്‍ റ്റി യു സി രൂപീകരണത്തിനു നേതൃത്വം കൊടുത്ത ജോസ്, ജോര്‍ജ് എന്നിവരുടെ രക്ത സാക്ഷിത്വത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ആര്‍ത്താറ്റ് പള്ളി സെമിത്തേരിയില്‍ രക്തസാക്ഷികളുടെ ശവകുടീരത്തില്‍
പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഐ എന്‍ റ്റി യു സി സംസ്ഥാന സമിതി അംഗം കെ സി ബാബു അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പര്‍ ജോസഫ് ചാലിശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ബിജോയ് ബാബു, ബ്ലോക്ക് പ്രസിഡന്റ് സി ബി രാജീവ്, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ജയശങ്കര്‍, കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി ഐ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT