കോണ്‍ഗ്രസ് നേതാവും മുന്‍ മുണ്ടത്തിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സ്റ്റീഫന്‍ മഞ്ഞിലയുടെ രണ്ടാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി മുണ്ടത്തിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു. ആര്യംപാടം സഹകരണ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മുന്‍ എം.എല്‍.എ ടി.വി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.അജിത് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികള്‍ ആയ ജിജോ കുര്യന്‍, ഷാഹിദ റഹ്‌മാന്‍, പി.ജെ. രാജു. പുതുരുത്തി ബാങ്ക് പ്രസിഡന്റ് കെ.ടി. ജോയ്, ബ്ലോക്ക് ഭാരവാഹികള്‍ ആയ എം. പരമേശ്വരന്‍, എ.പി. ദേവസ്സി, ഇ.പി.ജയപ്രകാശ്, എന്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.