പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജ് പിജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസും നാഷണല്‍ ഐപി അവെയര്‍നെസ് മിഷനും സംയുക്തമായി ‘ഫ്രന്റയേര്‍സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പ്ലോറിങ് ന്യൂ ഹോറൈസണ്‍സ് ഫോര്‍ ഇന്നോവേഷന്‍ പ്രൊട്ടക്ഷന്‍’ എന്ന വിഷയത്തില്‍ നാഷണല്‍ സെമിനാര്‍ ‘കോമേഴ്‌സ് കോണ്‍ഫ്‌ലുവന്‍സ് 2025’ സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ആരിഫ് ടി എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയമ്പത്തൂര്‍ രതിനം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജ്യോതിലിംഗം. ഡി.ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സെമിനാര്‍ അവതരണങ്ങളെ ഡോക്ടര്‍ അര്‍ച്ചന അരവിന്ദന്‍, ജ്യോതിലിംഗം ഡി,ഡോക്ടര്‍ ബിന്ദു മേനോന്‍ എംപി , ഗോപിക എം എസ് നായര്‍ എന്നിവര്‍ വിലയിരുത്തി.