കേബിള്‍ ടിവി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി സി.ഒ.എ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള വിഷന്റെ കീഴിലുള്ള കോളങ്ങാട്ടുകര നയന്‍ വിഷന്‍ നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസില്‍
കോമണ്‍ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നയന്‍ വിഷന്‍ നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സന്തോഷ് ജോസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കേരള വിഷന്‍ ചെയര്‍മാന്‍ കെ സി ജോണ്‍സണ്‍, തൃശ്ശൂര്‍ കേരള വിഷന്‍ എം.ഡി ടി ജയപ്രകാശ്, സി ഒ എ ജില്ലാ ട്രഷറര്‍ സി ജി ജോസ്, നയന്‍ വിഷന്‍ നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ ആര്‍ അനിലന്‍, സിഒഎ കേച്ചേരി മേഖല പ്രസിഡന്റ് പോള്‍ ജേക്കബ്, കേച്ചേരി മേഖലാ സെക്രട്ടറി എ ആര്‍ റെജി തുടങ്ങിയവര്‍ സംസാരിച്ചു.