സമുദായ ശക്തീകരണ സംഗമവും പതാക ദിനവും നടത്തി

കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാം ജന്മദിനത്തിന്റ ഭാഗമായി ആറ്റത്ര സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ സമുദായ ശക്തീകരണ സംഗമവും പതാക ദിനവും നടത്തി. ഇടവക വികാരി ഫാ. ജോമോന്‍ മുരിങ്ങാത്തേരി പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് യൂണിറ്റ് പ്രസിഡന്റ് എന്‍ ഒ ഡേവീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന സെക്രട്ടറി എ ജെ ജെയ്‌സന്‍ വിഷയാവതരണം നടത്തി. കൈക്കാരന്‍ എ പി ജോസ്, ടി എ തോമസ്, എ എഫ് ബാബു, എ ജെ സജി, എം എ കുരിയന്‍, സി ഡി തോമസ്, എ കെ കൊച്ചൗസേപ്പ്, ഷീല തോമസ്, ഡെയ്‌സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT