അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന് തുടക്കമായി

അക്കിക്കാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന് തുടക്കമായി. എസ്‌പോയര്‍ എന്ന പേരില്‍ നാല് ദിവസങ്ങളിലായി ടീച്ചേഴ്‌സ് ട്രെയിനിങ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ഗവണ്‍മെന്റ് ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോക്ടര്‍ പി.വി ഹാപ്പി നിര്‍വഹിച്ചു. ഒസ്താത്തിയോസ് കോളേജ് മാനേജര്‍ അഡ്വ. ചാക്കോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി .ഐ, ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ സി. പി ബാബു, ജി .ടി .എ വൈസ് പ്രസിഡന്റ് സി. എസ് മോഹന്‍ദാസ്, ക്യാമ്പ് കോഡിനേറ്റര്‍ ബെഞ്ചമിന്‍ പി ഇട്ടുപ്പ്, തുടങ്ങിയവര്‍ സംസാരിച്ചു. ക്രിസ്തുമസ് ആഘോഷത്തോടെ വെള്ളിയാഴ്ച ക്യാമ്പ് സമാപിക്കും.

 

ADVERTISEMENT