തിരുത്തിക്കാട് നൂറടി തോടിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന നൂറിലധികം തണല്‍മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയതായി പരാതി. വെട്ടിക്കടവ് മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന മരങ്ങളാണ് അധികൃതരുടെ അനുമതിയില്ലാതെ മുറിച്ചുമാറ്റിയത്. സംഭവത്തില്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.



