കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിപിഐഎം ബൂത്ത് ഓഫീസ് അക്രമിച്ചെന്ന് പരാതി. കാട്ടകാമ്പാല്‍ പഞ്ചായത്ത് പെങ്ങാമുക്ക് ഹൈസ്‌ക്കൂളിനടുത്തുള്ള ആനപ്പറമ്പ് 17-ാം വാര്‍ഡിന്റെ 1-ാം ബൂത്താണ് രായമരയ്ക്കാര്‍ വീട്ടില്‍ ഷെബീര്‍ അക്രമിച്ചത്. ബൂത്തിലെ വോട്ടര്‍ പട്ടികയും ഡെമ്മി മെഷീനും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ കുറച്ച് സമയത്തിനു ശേഷം വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കിയെന്നും പറയുന്നു. തുടര്‍ന്ന് സിപിഐ(എം) പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സ്ഥിരം പ്രശ്‌നക്കാരനായ പ്രതിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷിക്കുകയാണെന്നും തികച്ചും സമാധാനപരമായി നടക്കുന്ന ഇലക്ഷനില്‍, പരാജയ ഭീതി മൂലം അക്രമം അഴിച്ചു വിടുകയാണെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ഏരിയ കമ്മിറ്റി അംഗം ടി സി ചെറിയാന്‍, ലോക്കല്‍ സെക്രട്ടറി വി കെ ബാബുരാജ്, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു.



