പെരുമ്പടപ്പ് മേഖലയിലെ രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഇത് മൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും, മദ്രസ്സകളിലും മറ്റും പോകുന്നവര്‍ക്കും വലിയ ഭീഷണിയാണ് നിലനില്‍ക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തില്‍ മണ്ഡലം പ്രസിഡണ്ട് ദിന്‍ഷാദ് , യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റാസില്‍ കെ പി, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിബീഷ് കുന്നോത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് നിവേദനം സമര്‍പ്പിച്ചത്.